വില്ലേജ്‌ ഓഫീസുകളിൽ കർഷക പ്രക്ഷോഭം

കൈവശ കൃഷിക്കാർക്ക്‌ പട്ടയം ആവശ്യപ്പെട്ട്‌ കർഷകസംഘം നേതൃത്വത്തിൽ ചൂരിമല വില്ലേജ്‌ ഓഫീസിലേക്ക്‌ നടത്തിയ 
മാർച്ച്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ ജെ ജോസഫ് ഉദ്ഘാടനംചെയ്യുന്നു


കൽപ്പറ്റ കൈവശ കൃഷിക്കാർക്ക്‌ പട്ടയം  നൽകണമെന്നും ഭൂപ്രശ്‌നങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടും കർഷകസംഘം ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ വില്ലേജ്‌ ഓഫീസുകളിലേക്ക്‌ ‌ മാർച്ചും ധർണയും നടത്തി. വില്ലേജ്‌ ഓഫീസർമാർക്ക്‌ നിവേദനും നൽകി.  പട്ടയപ്രശ്‌നം രൂക്ഷമായ വെള്ളമുണ്ട, വെള്ളാർമല,  തൊണ്ടർനാട്‌, കാഞ്ഞിരങ്ങാട്‌,  ചൂരിമല, ഇരുളം വില്ലേജ്‌ ഓഫീസുകളിലേക്കായിരുന്നു മാർച്ച്‌.  വർഷങ്ങളായി നിലനിൽക്കുന്ന ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥ അലംഭാവം തുടരുകയാണ്‌. സർക്കാർ അനുകൂല തീരുമാനങ്ങളെടുത്തിട്ടും ചില ഉദ്യോഗസ്ഥർ നടപടി വൈകിപ്പിക്കുകയാണ്‌. പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ച്‌ കൃഷിചെയ്യുന്നവർക്ക്‌ അർഹമായ രേഖകൾ നൽകുന്നില്ല. ചൂരിമല  വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ ജെ ജോസഫ് ഉദ്ഘാടനംചെയ്തു. ജില്ലാസെക്രട്ടറി ഇൻ ചാർജ്‌ സി ജി  പ്രത്യുഷ്, ബേബി വർഗീസ്, ടി കെ ശ്രീജൻ, ശിവശങ്കരൻ എന്നിവർ സംസാരിച്ചു. വെള്ളാർമല വില്ലേജ്  ഓഫീസ്‌ മാർച്ച്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി എം ഷൗക്കത്ത്‌ ഉദ്‌ഘാടനംചെയ്‌തു. പി കെ മുഹമ്മദ്‌ കുട്ടി അധ്യക്ഷനായി. കെ അബ്ദുൾ റഹ്‌മാൻ, പി ആർ നരേന്ദ്രൻ, സി കെ വിജയൻ, കെ സദാശിവൻ എന്നിവർ സംസാരിച്ചു.  വെള്ളമുണ്ടയിൽ കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവംഗം  കെ മുഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു.  പി സി ബെന്നി അധ്യക്ഷനായി. എം എ ചാക്കോ,  പി എ അസീസ്,  സി എം  അനിൽകുമാർ,  സജിന ഷാജി, കെ പി രാജൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News