മേപ്പാടി പഞ്ചായത്തിലേക്ക്‌ എൽഡിഎഫ്‌ മാർച്ച്‌

എൽഡിഎഫ് നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യുന്നു


മേപ്പാടി  മേപ്പാടി പഞ്ചായത്തിന്റെ വികസനമുടിപ്പിനും ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ എൽഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. കാരാപ്പുഴ കുടിവെള്ള പദ്ധതിയെ പഞ്ചായത്ത്‌  അവഗണിക്കുകയാണെന്ന്‌ എൽഡിഎഫ്‌ കുറ്റപ്പെടുത്തി.  വന്യമൃഗശല്യം പരിഹരിക്കുന്നതിലും അനാസ്ഥയാണ്‌.   അനധികൃത കെട്ടിട നിർമ്മാണം തടയുക, ഇഎംഎസ് സാംസ്കാരിക നിലയത്തോടുള്ള അവഗണന അവസാനിപ്പിക്കുക, മാലിന്യ പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും മാർച്ചിൽ ഉയർന്നു.   സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്തു. ജെയിംസ് അധ്യക്ഷനായി.   വി ഹാരിസ്, ടി മണി, സഹദേവൻ, നജീബ് ചന്ദക്കുന്ന് എന്നിവർ സംസാരിച്ചു,  കെ വിനോദ് സ്വാഗതവും ജോബിഷ് കുര്യൻ നന്ദിയും പറഞ്ഞു Read on deshabhimani.com

Related News