വട്ടിയൂർക്കാവ് പോളി പൊളിയായി

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിക്കുന്നു


തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. ലൈബ്രറി എക്സ്റ്റെൻഷൻ ബ്ലോക്ക്, രണ്ട് അക്കാദമിക് ബ്ലോക്ക്‌, നവീകരിച്ച മെയിൻ ബിൽഡിങ്‌, മെൻസ് ഹോസ്റ്റൽ, ടെക്സ്റ്റൈൽ ലാബ്, ജനറൽ വർക്‌ഷോപ് എന്നിവയാണ്‌ ഉദ്‌ഘാടനം ചെയ്തത്‌. കിഫ്ബി ഫണ്ടിൽനിന്ന്‌ ആറു കോടി രൂപ ചെലവിട്ടാണ് ലൈബ്രറി എക്സ്റ്റെൻഷൻ ബ്ലോക്ക് നിർമിച്ചത്. പൊതുമരാമത്ത് പ്ലാൻ ഫണ്ടിൽനിന്ന്‌  പതിനൊന്നരക്കോടി  രൂപ ചെലവിട്ട്  നിർമിച്ച രണ്ട് അക്കാദമിക് ബ്ലോക്കുകളിൽ ഒരെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ഇലക്ട്രോണിക്, കംപ്യൂട്ടർ സയൻസ്, ടെക്സ്റ്റൈൽ വകുപ്പുകളാണ്‌ പുതിയ ബ്ലോക്കിൽ പ്രവർത്തിക്കുക. പോളിടെക്നിക്കിൽ ഓപ്പൺ ഓഡിറ്റോറിയം വേണമെന്ന വിദ്യാർഥികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് എംഎൽഎ ഫണ്ടിൽനിന്ന്‌ 45 ലക്ഷം രൂപ അനുവദിച്ചതായും വി കെ പ്രശാന്ത്‌ എംഎൽഎ പറഞ്ഞു. കൗൺസിലർമാരായ ഐ എം പാർവതി, റാണി വിക്രമൻ, കോളേജ് പ്രിൻസിപ്പൽ ബിന്ദു വാസുദേവൻ എന്നിവർ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി പി ബൈജുബായി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News