ജില്ലാ കിഡ്സ് അത്‌ലറ്റിക്സ് 
ചാമ്പ്യൻഷിപ്പ്‌ തുടങ്ങി

ജില്ലാ കിഡ്സ് അത്‌ലറ്റിക്സ് മീറ്റ്‌ ധർമശാലയിൽ ആന്തൂർ നഗരസഭാ 
ചെയർമാൻ പി മുകുന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു


ധർമശാല പുതുതലമുറയുടെ കായിക സ്വപ്‌നങ്ങൾക്ക്‌ നിറംപകർന്ന്‌  രണ്ടാമത് ജില്ലാ കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്‌ ആവേശത്തുടക്കം. നിലവിലുള്ള കായിക മേളകളിൽനിന്ന്‌ ഭിന്നമായി കുട്ടികളിൽ സൗഹൃദവും ആവേശവും താൽപ്പര്യവും വളർത്തുന്ന  നൂതന ഇനങ്ങളിലാണ്‌ മത്സരം. മിക്ക ഇനങ്ങളിലും ആറുവീതമുള്ള ഗ്രൂപ്പുകളായാണ്‌ മത്സരം. കൂട്ടായുള്ള മത്സരത്തിന്‌ മികച്ച പിന്തുണയാണ്‌ കാണാനെത്തുന്നവൾ ഉൾപ്പെടെ നൽകുന്നത്‌.  കംപ്യൂട്ടർ ഗെയിമുകളോട്‌ സാമ്യമുള്ളതും കായികശേഷി വളർത്തുന്നതുമായ 15 ഇനങ്ങളിലാണ്‌ മത്സരം നടക്കുന്നത്‌.  നാലുമുതൽ 12 വയസുവരെ മൂന്ന്‌ വിഭാഗങ്ങളിലായി ജില്ലയിലെ 50 സ്കൂളുകളിൽനിന്നായി ആയിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.  വളയം എറിയൽ, കോമ്പസ് ക്രോസ്, ഫോർമുല വൺ, ഹർഡിൽസ്‌ സ്പ്രിന്റ്‌ ഷട്ടിൽ റിലേ, ജാവലിൻ ത്രോ, സഹിഷ്‌ണുത ഓട്ടം  തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.  ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ  ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്‌ അസോസിയേഷൻ ട്രഷറർ ബേബി ആന്റണി അധ്യക്ഷനായി. വിജിലൻസ്‌ സർക്കിൾ ഇൻസ്‌പക്ടർ പട്ടേരി ഷാജി, കൗൺസിലർ സി ബാലകൃഷ്ണൻ  എന്നിവർ സംസാരിച്ചു. സെക്രട്ടറി പി നാരായണൻകുട്ടി സ്വാഗതവും ഷനിൽ കുര്യാക്കോസ് നന്ദിയും പറഞ്ഞു.  ശനിയാഴ്‌ച സമാപിക്കും.  Read on deshabhimani.com

Related News