കാൽലക്ഷം പുസ്‌തകങ്ങളുമായി അക്കാദമിയിൽ ഉത്സവം

കേരള ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സാഹിത്യ അക്കാദമിയിൽ നടക്കുന്ന പുസ്തകോത്സവം


തൃശൂർ വായനക്കാർക്ക്‌ പുത്തൻ അനുഭവങ്ങളും അറിവുകളും പകർന്നുനൽകാൻ കാൽലക്ഷം പുസ്‌തകങ്ങളുടെ അപൂർവ ശേഖരവുമായി സാഹിത്യ അക്കാദമിയിൽ പുസ്‌തകോത്സവം തുടങ്ങി.   കേരള ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സാഹിത്യ അക്കാദമിയിൽ നടക്കുന്ന പുസ്തകോത്സവത്തിൽ ചിന്ത പബ്ലിക്കേഷൻസ്, ഡിസി ബുക്സ്, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ തുടങ്ങി ഒട്ടേറെ പ്രസാധകരുടെ  പുസ്തകങ്ങളാണ്  പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്‌.  രാഷ്ട്രീയം, പഠനങ്ങൾ, ബാലസാഹിത്യം,  നോവൽ, കഥകൾ, വൈജ്ഞാനിക സാഹിത്യം, സിനിമ,  നാടകം, ഫോക് ലോർ, ചരിത്രം തുടങ്ങിയ വിഷയങ്ങളിലുള്ള  പുസ്തകങ്ങളാണേറേയും. ലൈബ്രറികൾക്ക് 35 ശതമാനം കിഴിവിലും   പൊതുജനങ്ങൾക്ക്‌ 10 മുതൽ 25 ശതമാനം വരെ ഡിസ്കൗണ്ടിലും പുസ്തകങ്ങൾ ഇവിടെനിന്നും വാങ്ങാം. ഏറ്റവും പുതിയ പുസ്തകങ്ങൾക്ക് 50 ശതമാനം വിലക്കുറവിൽ വാങ്ങാനായി  പ്രത്യേക കൗണ്ടറും ഏർപ്പാടാക്കിയിട്ടുണ്ട്.  "കുട്ടികൾക്കുവേണ്ടിയുള്ള പുസ്തകങ്ങളാണ് കൂടുതലും. എല്ലാവരെയും ആകർഷിക്കുന്നതിനായി ഏറ്റവും പുതിയ പുസ്തകങ്ങളും കൊണ്ടുവരാൻ ശ്രമിമിച്ചിട്ടുണ്ടെന്ന് ചിന്ത പബ്ലിക്കേഷൻ സോണൽ മാനേജർ സി പി രമേശൻ പറഞ്ഞു. 17ന് തുടങ്ങിയ പുസ്തകോത്സവം 22 ന് അവസാനിക്കും. ലിറ്റററി ഫെസ്റ്റ് 21, 22 തീയതികളിലാണ്‌.   ഇ എം എസിന്റെ സമ്പൂർണ കൃതികൾക്കും നല്ല ഡിമാൻഡുണ്ട്‌. പുസ്‌തകോത്സവത്തിൽ  ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഇ എം എസിന്റെ ചോദ്യോത്തര പംക്തികളാണ്‌.  മൂന്നു ഭാഗങ്ങളായാണ്‌  ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. Read on deshabhimani.com

Related News