നബിദിനാഘോഷം

സുബുലുസ്സലാം മദ്രസയുടെ നേതൃത്വത്തിൽ വളപട്ടണത്ത് സംഘടിപ്പിച്ച നബിദിനറാലി


കണ്ണൂർ  സൗഹാർദത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ നബിദിനം ആഘോഷിച്ചു. മഹൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പള്ളികളിൽ അന്നദാനം, മൗലീദ് പാരായണം, പതാക ഉയർത്തൽ എന്നിവ നടന്നു. നബിദിന സമ്മേളനങ്ങളും സംഘടിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ മിക്കയിടത്തും ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു.  നഗരങ്ങളിലും  റാലികളുണ്ടായില്ല. മദ്രസകളിൽ കുട്ടികളുടെ കലാപരിപാടികളും അന്നദാനവുമുണ്ടായി. കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി  കക്കാടും വളപട്ടണത്തും നബിദിന റാലി സംഘടിപ്പിച്ചു. Read on deshabhimani.com

Related News