സി എച്ച്‌ ദിനം 
വിജയിപ്പിക്കുക: 
എം വി ജയരാജൻ



കണ്ണൂർ  സി എച്ച്‌ കണാരൻ ദിനം സമുചിതമായി ആചരിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു. പ്രഭാതഭേരി നടത്തിയും പാർടി ഓഫീസുകൾ അലങ്കരിച്ചും പ്രധാനകേന്ദ്രങ്ങളിൽ പതാകയുയർത്തിയും ദിനാചരണം വിജയിപ്പിക്കണം.  കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ അതുല്യമായ പങ്കാണ്‌ സി എച്ച്‌ വഹിച്ചത്‌.  സിപിഐ എമ്മിനെ രാഷ്ട്രീയമായും സംഘടനാപരമായും വളർത്തുന്നതിൽ നിസ്‌തുലമായ പങ്കുവഹിച്ചു.  പാർടി സമ്മേളനങ്ങൾ ചേരുന്ന വേളയിലാണ്‌ ഇത്തവണ സി എച്ച് ദിനാചരണം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ അനുസ്‌മരണ പരിപാടികൾ  സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും എം വി ജയരാജൻ അഭ്യർഥിച്ചു. Read on deshabhimani.com

Related News