കവ്വായിയിൽ കണ്ടൽനട്ട്‌ 
ഗവേഷക വിദ്യാർഥികൾ



തൃക്കരിപ്പൂർ തിരുപ്പതിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ്‌  റിസർച്ചിലെ (ഐസർ ) ഗവേഷക വിദ്യാർഥികൾ കവ്വായിക്കായലിലെ മാലിന്യം നീക്കി; കണ്ടൽ നട്ടു. കൈവഴിയായ തേജസ്വിനിപ്പുഴയിലും ഇവർ മാലിന്യം നീക്കി. വിദ്യാർഥികളായ അഭിഷേക് എസ് പവാർ, ആദിത്യ സുരേഷ്, ദർശൻ ദാമോദരൻ, സി എൽ ധരണി, ആർ ശ്രീലക്ഷ്മി എന്നിവരാണ്‌ കായൽ സംരക്ഷണത്തിന്റെ പാഠം പകർന്നത്‌.  ഇടയിലെക്കാട്ടിൽ കായലോരത്ത് 40 സെന്റ്‌ ഭാഗത്തെ കണ്ടൽക്കാടുകൾ  തെരഞ്ഞെടുത്തായിരുന്നു പ്രവർത്തനം.  പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ  നീലേശ്വരത്തെ പി വി ദിവാകരൻ നൽകിയ 300 ഭ്രാന്തൻ കണ്ടൽച്ചെടികളാണ്‌ ഇവർ നട്ടത്‌.   ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ എം പി സുബ്രഹ്മണ്യൻ, തീരദേശ പൊലീസ് സബ് ഇൻസ്പെക്ടർ പി സുരേന്ദ്രൻ എന്നിവർ ചേർന്ന് കണ്ടൽ നടീൽ  ഉദ്ഘാടനം ചെയ്‌തു. പി വി ദിവാകരൻ പ്രഭാഷണം നടത്തി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി വേണുഗോപാലൻ,  വി കെ കരുണാകരൻ, സുമേഷ് ആണൂർ, ഡി നിതിൻ, കെ വിജേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News