കുറ്റ്യാടി മണ്ഡലത്തിൽ ഡ്രെയിനേജ് പുനർനിർമാണത്തിന് 60 ലക്ഷം



വടകര കുറ്റ്യാടി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ റോഡുകളിലെ തകരാറിലായ കൾവെർട്ട്–- ഡ്രെയിനേജ് പുനർനിർമാണത്തിന് 60 ലക്ഷം രൂപ അനുവദിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആയഞ്ചേരി- കമ്പനി പീടിക–- കടമേരി -തണ്ണീർപന്തൽ റോഡിൽ കൾവർട്ട്, ഡ്രെയിനേജ് പുനർനിർമാണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു. നിലവിൽ ബിഎംബിസി വർക്ക് പൂർത്തിയാക്കിയ ഭാഗത്തുനിന്ന് 200 മീറ്റർ മുമ്പിലായുള്ള ഭാഗത്താണ് പ്രവൃത്തി നടത്തുക. കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡിൽ ഡ്രെയിനേജ്, കവറിങ് സ്ലാബ് നിർമാണത്തിനായി അഞ്ച്‌ ലക്ഷം രൂപയും അനുവദിച്ചു. വേളം -ഭജനമഠം ജങ്‌ഷന് സമീപമാണ് പ്രവൃത്തി വിഭാവനംചെയ്തിട്ടുള്ളത്. വില്യാപ്പള്ളി ആയഞ്ചേരി റോഡിൽ വള്ളിയാട് സ്കൂളിൽനിന്ന്‌ ഏകദേശം 100 മീറ്റർ മാറി കൾവർട്ട്, ഡ്രെയിനേജ് തകർന്നത് പുനർനിർമിക്കാൻ 15 ലക്ഷം രൂപയും കാവിൽ–- തീക്കുനി–- കുറ്റ്യാടി റോഡിൽ തകരാറിലായ കൾവർട്ട്, ഡ്രെയിനേജ് എന്നിവ പുനർനിർമിക്കാൻ 20 ലക്ഷം രൂപയും നൽകും. വടകരയിൽനിന്ന് ആയഞ്ചേരി ഭാഗത്തേക്ക് ചെമ്മരത്തൂർ ടൗൺ എത്തുന്നതിന് മുമ്പുള്ള ഭാഗത്താണ് പ്രവൃത്തി നടത്താനുള്ള അനുമതി. Read on deshabhimani.com

Related News