കുറ്റിക്കോൽ അപകടം ബസ്‌ ഡ്രൈവർ 
റിമാൻഡിൽ



 തളിപ്പറമ്പ്‌ അമിതവേഗതയിൽ ആളെക്കൊല്ലുന്ന ബസ്‌ ഡ്രൈവർമാർക്കെതിരെ നടപടി തുടങ്ങി. ദേശീയപാതയിൽ സ്വകാര്യബസ്സുകളുടെ അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനകളാണ്‌ പൊലിഞ്ഞത്‌.  അപകടം വർധിച്ചതോടെയാണ്‌ ഡ്രൈവർമാർക്കെതിരെ പൊലീസ്‌ നടപടി തുടങ്ങിയത്‌. കഴിഞ്ഞദിവസം കുറ്റിക്കോലിൽ മാധവി ബസ്സിടിച്ച്‌  ചുഴലി പൊള്ളയാട്‌ സ്വദേശി സി വി ആഷിത്ത്‌ (30) മരിച്ചിരുന്നു.  ആഷിത്തിന്റെ മരണത്തിനിടയാക്കിയ ബസ്‌ ഡ്രൈവർ മാലൂർ ശിവപുരം സ്വദേശി വി വി ജിജേഷി (39)നെ തളിപ്പറമ്പ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.     കൊലപാതക കുറ്റം ചുമത്തിയാണ്‌ അറസ്‌റ്റ്‌. ജിജേഷിനെ കോടതി റിമാൻഡ്‌ ചെയ്‌തു.   രണ്ടുമാസത്തിനിടെ ദേശീയപാതയിൽ മൂന്ന്‌ അപകടങ്ങളാണ്‌ നടന്നത്‌.  മാധവി ബസ്സിന്റെ അമിതവേഗതക്കെതിരെ നവമാധ്യമങ്ങളിൽ ശക്തമായ പ്രചാരണവും നടക്കുന്നുണ്ട്‌. Read on deshabhimani.com

Related News