മാഹിപ്പാലത്തിലെ എക്‌സ്‌പാൻഷൻ ജോയിന്റ്‌ മുറിഞ്ഞു

മാഹിപ്പാലത്തിൽ മുറിഞ്ഞ എക്‌സ്‌പാൻഷൻ ജോയിന്റുകളിലൊന്ന്‌


മയ്യഴി ദേശീയപാതയിൽ മാഹിപ്പാലത്തിൽ സ്ലാബുകൾക്കിടയിൽ ഘടിപ്പിച്ച എക്‌സ്‌പാൻഷൻ ജോയിന്റ്‌ മുറിഞ്ഞു. മാഹി ഭാഗത്തുനിന്നുള്ള മൂന്ന്‌ സ്ലാബിനിടയിലെ എക്‌സ്‌പാൻഷൻ ജോയിന്റിന്റെ മധ്യഭാഗത്താണ്‌ പൊട്ടൽ. ഈ ഭാഗത്ത്‌ ഉപരിതലത്തിലെ കോൺക്രീറ്റും അടർന്നു. ഇടതടവില്ലാതെ ആയിരക്കണക്കിന്‌ വാഹനങ്ങൾ പോവുന്ന മയ്യഴിപ്പുഴക്ക്‌ കുറുകെയുള്ള പാലത്തിൽ ആശങ്ക സൃഷ്‌ടിക്കുന്നതാണിത്‌. പുതിയപാലം വേണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ്‌ പാലത്തിൽ വീണ്ടും തകരാറുണ്ടായത്‌. പുതിയപാലമെന്ന ആവശ്യത്തിലാണ്‌ കേരളവും പുതുച്ചേരിയും. നിലവിലുള്ള പാലത്തിന്‌ ഏതാനും കിലോമീറ്റർ മാറി ബൈപാസിൽ പുതിയപാലംവരുന്നതിനാൽ കേന്ദ്രസർക്കാർ അനുകൂലമല്ല. 1933ൽ നിർമിച്ച പാലത്തിന്റെ തൂൺ അതേപടി നിർത്തിയാണ്‌ 1971ൽ ഉപരിതലം കോൺക്രീറ്റ്‌ ചെയ്‌തത്‌. 2016 ജൂണിൽ രണ്ടാഴ്‌ച അടച്ച്‌ ബലപ്പെടുത്തിയതാണ്‌. കഴിഞ്ഞ വർഷം സെപ്‌തംബറിലും അറ്റകുറ്റപ്പണി നടത്തി.   Read on deshabhimani.com

Related News