ബദറുദിന്റെ നല്ല മനസ്‌; 
11 കുടുംബങ്ങൾക്ക് ഭൂമി സ്വന്തം

11 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ പി ബദറുദ്ദീൻ സൗജന്യമായി നൽകിയ ഭൂമിയുടെ പ്രമാണം 
എം രാജഗോപാലൻ എംഎൽഎ കൈമാറുന്നു


കൊടക്കാട് വീട്‌ വെക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത 11 കുടുംബങ്ങള്‍ക്ക്  ഭൂമി കൈമാറി. എം രാജഗോപാലൻ എംഎൽഎ ഭൂമിയുടെ രേഖ കൈമാറി.  പ്രവാസിയായ  വെള്ളച്ചാലിലെ പി ബദറുദീനാണ്‌ സ്വന്തം ഭൂമിയിൽ നിന്ന്‌ അഞ്ച്‌ സെന്റ്‌ വീതം 11 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയത്. വിധവകൾ, രോഗബാധിതർ, ചെറ്റക്കുടിലിൽ കഴിയുന്നവർ അടക്കമുള്ളവർ ഇവരിലുണ്ട്‌. ഒരോ വീടിലേക്കും ബന്ധിപ്പിക്കുന്ന റോഡിനായി 10 സെന്റും നൽകി. പിലിക്കോട് പഞ്ചായത്തിലെ എട്ട് കുടുംബങ്ങൾക്കും നീലേശ്വരം, ചെറുവത്തൂർ, വെള്ളൂർ പ്രദേശത്തെ ഒരോ കുടുംബത്തിനുമാണ്‌ ഭൂമി ലഭിച്ചത്‌. പഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി അധ്യക്ഷനായി. സിപിഐ എം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമൻ, പി പി സുകുമാരൻ, ഇബ്രാഹിം കുട്ടി സഅദി, വി കെ നാസർ എന്നിവർ സംസാരിച്ചു. പുന്നക്കോടൻ ചന്ദ്രൻ സ്വാഗതവും ഇ പത്മനാഭൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News