കേശവപുരം ആരോഗ്യകേന്ദ്രത്തിൽ പുതിയ ഒപി ബ്ലോക്ക് തുറന്നു
കിളിമാനൂർ കേശവപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 1.64 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ആശുപത്രിയിൽ പുതുതായി നിർമിച്ച വനിത ഫിറ്റ്നെസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വാട്ടർ എടിഎം ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബി പി മുരളിയും നിർവഹിച്ചു. ബി സത്യൻ എംഎൽഎ അധ്യക്ഷനായി. ദിനം പ്രതി നൂറുകണക്കിന് പേർ ആശ്രയിക്കുന്ന കേശവപുരം സാമൂഹ്യ ആരോഗ്യകേന്ദ്രം അപര്യാപ്തതകളുടെ നടുവിലായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം പണിയുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്തംഗം ഡി സ്മിത, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം രഘു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുഭാഷ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ടി ബേബി സുധ, പി ആർ രാജീവ്, എൽ ശാലിനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുരജാ ഉണ്ണി, ജെ മാലതിയമ്മ, എസ് യഹിയ, ജി ബാബുക്കുട്ടൻ, എസ് സനു, കെ വത്സലകുമാർ, ജി ഹരികൃഷ്ണൻ, എൻ രാജേന്ദ്രൻ, നിസ നിസാർ, കെ ശാന്തമ്മ, ലതിക, കെ എസ് ഷിനു, പി വി അരുൺ, കെ പി ശ്രീജാറാണി, മെഡിക്കൽ ഓഫീസർ ഡോ. കെ വി ഷാജി എന്നിവർ സംസാരിച്ചു. Read on deshabhimani.com