20 പട്ടികജാതി കോളനിയിലെ ശുദ്ധജല വിതരണ പദ്ധതി 3 മാസത്തിനകം പൂര്‍ത്തിയാക്കും



  കിളിമാനൂർ ആറ്റിങ്ങൽ മണ്ഡലത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന 20 പട്ടികജാതി കോളനിയിൽ മൂന്ന് മാസത്തിനുള്ളിൽ ശുദ്ധജല വിതരണ പദ്ധതികൾ പൂർത്തീകരിച്ച് കുടിവെള്ളമെത്തിക്കുമെന്ന് ബി സത്യൻ എംഎൽഎ അറിയിച്ചു. പദ്ധതികൾക്കായി കോർപസ് ഫണ്ടിൽനിന്ന് 14666379 രൂപ അനുവദിച്ചതായും ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റൂർ പഞ്ചായത്തിലെ കുന്നിൽ കോളനി, പാണർ കോളനി, പുല്ലുവിള കോളനി, ലക്ഷംവീട് കോളനി, പാലമൂട് കോളനി, പനച്ചവിള കോളനി, ചരുവിള കോളനി, പ്ലാവിള കോളനി, പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പറണ്ടക്കുഴി കോളനി, മൂങ്ങാക്കുഴി കോളനി, പുലിപ്പാറ കോളനി, കേളന്റെമൂല ചാവേറ്റീക്കാട് കോളനി, വരിക്കപ്പള്ളിക്കോണം കല്ലറക്കോണം പട്ടികജാതി കോളനി, നെല്ലിക്കാട് കോളനി, ചെമ്പ്രാംകോണം ഇടക്കുന്നിൽ കോളനി,‌  കിളിമാനൂർ പഞ്ചായത്തിലെ ചൂട്ടയിൽ കോളനി, മുളയ്ക്കലത്തുകാവ് തോപ്പിൽകോളനിയുടെ തെക്കുവശം വാർഡ്, തോപ്പിൽകോളനിയുടെ തെക്കുവശം, കിളിക്കോട്ടുകോണം കോളനി,  ചെറുന്നിയൂർ പഞ്ചായത്തിലെ മം​ഗലത്ത് കൊളക്കോട് പൊയ്ക പ്ലാവിള കോളനി എന്നിവിടങ്ങളിലാണ് പദ്ധതികൾ പൂർത്തീകരിക്കുന്നത്. Read on deshabhimani.com

Related News