അതിതീവ്ര മഴ



കട്ടപ്പന അതിതീവ്രമഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി രണ്ടുവർഷം പ്രളയം ദുരന്തംവിതച്ച ജില്ലയിൽ ആഗസ്ത്‌ ആദ്യവാരംപെയ്ത ശക്തമായ മഴ കനത്ത നാശമാണ്‌ ഉണ്ടാക്കിയത്‌. പെട്ടിമുടിയിൽ 66 ജീവനാണ്‌ പൊലിഞ്ഞത്‌. നാലുപേരെ കാണാതായി. ജില്ലയിലാകെ വ്യാപക നാശനഷ്ടവും ഉണ്ടായിരുന്നു. സമാന സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ജില്ല. ഒരാഴ്ചയിലേറെയായി ജില്ലയിൽ മഴ തുടരുകയാണ്. ശരാശരി മഴ 40 മില്ലീമീറ്റർ ആണെങ്കിലും ഇത്തവണ 100 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതിതീവ്ര മഴയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകളുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മലങ്കര അണക്കെട്ടിന്റെ  6 ഷട്ടറുകൾ തുറന്നു  മുട്ടം മലങ്കര അണക്കെട്ടിന്റെ ആറ്‌ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി വർധിച്ചതും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ്‌ ഷട്ടറുകൾ തുറന്നത്. അണക്കെട്ടിൽ ശനിയാഴ്‌ച വൈകിട്ട് അഞ്ചിന്‌ ജലനിരപ്പ് 40.28 മീറ്ററായി ഉയർന്നിരുന്നു. ഷട്ടറുകൾ തുറന്നതോടെ തൊടുപുഴയാറ്റിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 23. 91 ഘന സെന്റിമീറ്ററാണ്. തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News