222 പേര്‍ക്ക്‌ ഒഴിയാതെ ഒപ്പം



കണ്ണൂർ കഴിഞ്ഞ ദിവസത്തെ ആശങ്കാജനകമായ സാഹചര്യത്തിൽനിന്ന്‌ കോവിഡ്‌ ഗ്രാഫ്‌ അൽപ്പം താഴേക്ക്‌. ശനിയാഴ്‌ച ജില്ലയിൽ 222 പേർക്കാണ്‌ കോവിഡ് സ്ഥിരീകരിച്ചത്‌. ഇവരിൽ 194 പേർക്ക് സമ്പർക്കം മൂലമാണ് രോഗം. രണ്ടുപേർ വിദേശത്തുനിന്നും 12 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർ. 14 ആരോഗ്യപ്രവർത്തകരുമുണ്ട്‌. ഇതോടെ ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകൾ 7566 ആയി. ഇവരിൽ ശനിയാഴ്‌ച രോഗമുക്തി നേടിയ 93 പേരടക്കം ഭേദമായവരുടെ എണ്ണം 4738.  വീടുകളിൽ  1812 പേർ നിരീക്ഷണത്തിലുണ്ട്‌.  കോവിഡ് പോസിറ്റീവ് കേസുകളിൽ 1812 പേർ വീടുകളിലും ബാക്കി 722 പേർ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്‌. സമ്പർക്കം 194 കണ്ണൂർ കോർപ്പറേഷൻ(25), നഗരസഭകൾ:ആന്തൂർ, പാനൂർ, ശ്രീകണ്‌ഠപുരം(ഒന്നുവീതം‌), ഇരിട്ടി, മട്ടന്നൂർ (5വീതം), കൂത്തുപറമ്പ്(2), പയ്യന്നൂർ, തളിപ്പറമ്പ്‌(4),  തലശേരി(12). പഞ്ചായത്തുകൾ: ആറളം(12), അയ്യൻകുന്ന്(2), ചെമ്പിലോട്(8), ചെങ്ങളായി, ചെറുകുന്ന്, ചെറുപുഴ(ഒന്നുവീതം), ചേലോറ, ചിറക്കൽ, ധർമടം(2 വീതം), എരമം–- കുറ്റൂർ(3), ഏഴോം, കടമ്പൂർ, കതിരൂർ(ഒന്നുവീതം), കണിച്ചാർ(6), കരിക്കോട്ടക്കരി, കരിവെള്ളൂർ–- പെരളം, കരിയാട്, കീഴല്ലൂർ, കൊളച്ചേരി(ഒന്നുവീതം), കേളകം(4), കോളയാട്(3), കോട്ടയം–- മലബാർ(2), കൊട്ടിയൂർ(3), കുഞ്ഞിമംഗലം(6), കുന്നോത്തുപറമ്പ്(2), കുറുമാത്തൂർ(ഒന്ന്‌), മാടായി(4), മാലൂർ(3), മാട്ടൂൽ(4), മൊകേരി(ഒന്നുവീതം), മുണ്ടേരി(3), മുഴക്കുന്ന്(6), ന്യൂമാഹി(4), പടിയൂർ(ഒന്ന്‌), പന്ന്യന്നൂർ(5), പാപ്പിനിശേരി(2), പരിയാരം(4), പാട്യം(6), പയ്യാവൂർ, പെരളശേരി(ഒന്നു വീതം), പേരാവൂർ, പിണറായി(6 വീതം), രാമന്തളി(ഒന്ന്‌), തില്ലങ്കേരി(6), ഉദയഗിരി(ഒന്ന്‌).   Read on deshabhimani.com

Related News