ഡോ. രാമചന്ദ്ര ഡോമിന് വിമാനത്താവളത്തിൽ സ്വീകരണം



  കൊണ്ടോട്ടി എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആരോഗ്യ പാർലമെന്റിൽ പങ്കെടുക്കാനെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. രാമചന്ദ്ര ഡോമിനെ കരിപ്പൂർ വിമാനത്താവളത്തിൽ വിദ്യാർഥി നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.  വ്യാഴാഴ്‌ച രാവിലെ 10ന് ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിൽനിന്നാണ് ഡോം കരിപ്പൂരിലെത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാർ, എസ്എഫ്ഐ നേതാക്കളായ ജിത്തുലാൽ, ഗംഗാ സൗരവ്, മുബാറക് എന്നിവർ ചേർന്ന് സ്വീകരിച്ചു. Read on deshabhimani.com

Related News