കോവിഡിലും കൊടുംവേനലിലും മണ്ണിനും മനുഷ്യനുംവേണ്ടി...

ചെറുവണ്ണൂർ ജിവിഎച്ച്എസ്എസിലെ പരിസ്ഥിതി ക്ലബ്‌ അംഗമായ 
ഡാനിയ റാബി പക്ഷികൾക്ക് കുടിക്കാൻ മൺകലത്തിൽ വെള്ളം ഒരുക്കുന്നു


ഫറോക്ക്   കൊടുംവേനലിൽ പറവകളുടെ ദാഹമകറ്റിയും ജലാശയങ്ങൾ മാലിന്യമുക്തമാക്കിയും വിദ്യാർഥികൾ. സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികത്തിന്റെ ഭാഗമായി 75 ആഴ്ച നീളുന്ന ‘ഭാരത് കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 8, 9 ക്ലാസുകളിലെ വിദ്യാർഥികളാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിലെ ‘ബുദ്ധമയൂരി’പരിസ്ഥിതി ക്ലബ്ബിന് കീഴിലുള്ള 40 അംഗങ്ങളിൽ എട്ട്, ഒമ്പത് ക്ലാസുകളിലെ 23 വിദ്യാർഥികളാണ്‌ സജീവമായുള്ളത്. പക്ഷികൾക്ക് ദാഹമറ്റാൻ മൺപാത്രങ്ങളിൽ വെള്ളം നൽകൽ, പൊതുജലാശയങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യൽ പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെയും ജലസംരക്ഷണ പ്രാധാന്യം വിവരിച്ചും ബോധവൽക്കരണം, പച്ചക്കറി, ഔഷധച്ചെടികൾ, മറ്റു ചെടികൾ എന്നിവയുടെ തോട്ടം പ്രോത്സാഹിപ്പിക്കൽ, മാലിന്യത്തിൽനിന്ന്‌ പ്രകൃതി സൗഹൃദ ഉല്പന്നങ്ങൾ ഉണ്ടാക്കൽ എന്നിവയാണ് പ്രധാന പദ്ധതികൾ.   കേന്ദ്ര വനം- പരിസ്ഥിതി കാലാവസ്ഥാ  വ്യതിയാന വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലെ ഇക്കോ ക്ലബ്ബുകളും കൈകോർത്താണ് പദ്ധതികൾ നടപ്പാക്കുന്നത്. സമഗ്ര ശിക്ഷാ കേരള, ദേശീയ ഹരിതസേന എന്നിവയുടെ പിന്തുണയുമുണ്ട്. Read on deshabhimani.com

Related News