973 പേര്‍ക്ക്

കോട്ടയം ബേക്കർ മെമ്മോറിയൽ എൽപി സ്കൂളിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവരുടെ 
നീണ്ട നിര 


 കോട്ടയം  ജില്ലയിൽ  973 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 961 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 12 പേർ രോഗബാധിതരായി.  പുതുതായി  5194 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.73 ശതമാനമാണ്.    രോഗം ബാധിച്ചവരിൽ 482 പുരുഷൻമാരും 390 സ്ത്രീകളും 101 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 272 പേർ രോഗമുക്തരായി. ഇതുവരെ ആകെ 92308 പേർ കോവിഡ് ബാധിതരായി. 85811  പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 16519 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം - 181, കൂരോപ്പട, അതിരമ്പുഴ - 39, പാമ്പാടി - 32, പൂഞ്ഞാർ തെക്കേക്കര - 31,  രാമപുരം- 30, ഏറ്റുമാനൂർ - 28, എലിക്കുളം- 27, കല്ലറ -23, അയ്മനം, പാലാ -21, പുതുപ്പള്ളി, ചങ്ങനാശേരി, ഈരാറ്റുപേട്ട - 19, ഭരണങ്ങാനം -16, അയർക്കുന്നം, കാഞ്ഞിരപ്പള്ളി - 15, ആർപ്പൂക്കര, മാടപ്പള്ളി - 14, പൂഞ്ഞാർ, തിരുവാർപ്പ്, കറുകച്ചാൽ, വൈക്കം - 13, അകലക്കുന്നം, തിടനാട്, എരുമേലി, പാറത്തോട് - 12, ഉഴവൂർ, മുണ്ടക്കയം, ചിറക്കടവ്, മുളക്കുളം - 11, തലപ്പലം, നെടുംകുന്നം, തൃക്കൊടിത്താനം, പനച്ചിക്കാട്- 10, മാഞ്ഞൂർ - 9, ഞീഴൂർ, കുറവിലങ്ങാട്, വിജയപുരം, കടനാട്, കുറിച്ചി, വെച്ചൂർ, വെള്ളൂർ -8, ടി വി പുരം, വെളിയന്നൂർ,വാകത്താനം, മറവന്തുരുത്ത് -7, ചെമ്പ്, കടുത്തുരുത്തി -6, നീണ്ടൂർ, മീനച്ചിൽ, മീനടം- 5, മണർകാട്, കങ്ങഴ, വാഴൂർ, മേലുകാവ്, തലയോലപ്പറമ്പ്, ഉദയനാപുരം - 4, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, മൂന്നിലവ്, തലയാഴം, കാണക്കാരി,മണിമല, കൂട്ടിക്കൽ, വാഴപ്പള്ളി, കിടങ്ങൂർ - 3, കരൂർ, തീക്കോയി, കൊഴുവനാൽ, മുത്തോലി, കുമരകം - 2, പായിപ്പാട്, വെള്ളാവൂർ, കടപ്ലാമറ്റം - 1.   Read on deshabhimani.com

Related News