അഴിമതിരഹിത ജനപക്ഷ സിവിൽസർവീസിനായി അണിനിരക്കണം

എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ വജ്ര ജൂബിലി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു


 ആറ്റിങ്ങൽ അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽസർവീസിനായി അണിനിരക്കാൻ എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ വജ്ര ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. ആറ്റിങ്ങൽ പൂജ കൺവൻഷൻ സെന്ററിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമ്മേളനം ഉദ്ഘാടനംചെയ്‌തു.  വർഗീയ, വംശീയ, ഭാഷ, പ്രാദേശികമായി ജനങ്ങളെ ഭിന്നിപ്പിച്ച്‌ അധികാരം നിലനിർത്തുന്ന ബിജെപി സർക്കാരിനെതിരായ പോരാട്ടങ്ങളിൽ ജീവനക്കാർ അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ എം സക്കീർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ ഷാജഹാൻ രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് അർച്ചന ആർ പ്രസാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.  കെ എ ബിജുരാജ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി വി ഏലിയാമ്മ സംഘടനാ റിപ്പോർട്ടും പി കെ വിനുകുമാർ കണക്കും അവതരിപ്പിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് ജില്ലാ സെക്രട്ടറി എം മുഹമ്മദ് മാഹീൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ ബിജുരാജ് സ്വാഗതവും ജില്ലാ ട്രഷറർ പി കെ വിനുകുമാർ നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: കെ എം സക്കീർ (പ്രസിഡന്റ്),  അർച്ചന ആർ പ്രസാദ്, എ ഷാജഹാൻ (വൈസ് പ്രസിഡന്റ്), കെ എ ബിജുരാജ് (സെക്രട്ടറി), അരുൺ ആറെൻസി, വി  ബൈജുകുമാർ (ജോയിന്റ് സെക്രട്ടറിമാർ), പി കെ വിനുകുമാർ (ട്രഷറർ). Read on deshabhimani.com

Related News