കമ്യൂണിസ്‌റ്റ്‌ ആചാര്യന്‌ സ്‌മരണാഞ്ജലി

വിളപ്പിൽ ഏരിയയിൽ ദേശാഭിമാനി പത്രത്തിന്റെ ഏറ്റവും കൂടുതൽ വാർഷിക വരിക്കാരെ ചേർത്ത അരുവിക്കര, വിളപ്പിൽശാല, പേയാട്‌ ലോക്കൽ കമ്മിറ്റികൾക്കുള്ള ഉപഹാരം ഇ എം എസ്‌ അക്കാദമിയിലെ അനുസ്‌മരണ സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിക്കുന്നു


തിരുവനന്തപുരം കമ്യൂണിസ്‌റ്റ്‌ ആചാര്യൻ ഇ എം എസിന്റെ 25–-ാം ചരമ വാർഷികം ജില്ലയിലെമ്പാടും വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലയിലെ മുഴുവൻ സിപിഐ എം ഓഫീസുകളിലും പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ പതാക ഉയർത്തി. ജില്ലയിലെ  2778 ബ്രാഞ്ചുകളിലും പതാക ഉയർത്തി.  ഇ എം എസ്‌ പ്രതിമയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐ എം നേതാക്കളും പുഷ്‌പചക്രം അർപ്പിച്ചു. ജില്ലയിലെ നേതാക്കളും ജനപ്രതിനിധികളും ഇ എം എസിന്റെ മകൾ ഇ എം രാധയുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു. ഇ എം എസ്‌ അക്കാദമിയിലെ അനുസ്‌മരണ സമ്മേളനത്തിൽ വിളപ്പിൽ ഏരിയയിലുള്ളവർ കുടുംബസമേതം എത്തി.  വിളപ്പിൽ ഏരിയയിൽ ദേശാഭിമാനി പത്രത്തിന്‌ ഏറ്റവും കൂടുതൽ വാർഷിക വരിക്കാരെ ചേർത്ത അരുവിക്കര, വിളപ്പിൽശാല, പേയാട്‌ ലോക്കൽ കമ്മിറ്റികൾക്ക്‌ ഏരിയാകമ്മിറ്റിയുടെ ഉപഹാരം അനുസ്‌മരണ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിച്ചു. Read on deshabhimani.com

Related News