ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക്‌ കെട്ടിട ഉടമകൾക്ക്‌ നൽകുന്ന ധനസഹായം അനുവദിക്കണം

കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി 
ഇ എസ് ബിജു ഉദ്ഘാടനംചെയ്യുന്നു


 പയ്യന്നൂർ പയ്യന്നൂർ സെൻട്രൽ ബസാർ വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക്‌ കെട്ടിട ഉടമകൾക്ക്‌ നൽകുന്ന അതേ ധനസഹായം അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ  സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് വി ഗോപിനാഥ് അധ്യക്ഷനായി.   സംഘാടകസമിതി ചെയർമാൻ ടി ഐ മധുസൂദനൻ എംഎൽഎ, സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പങ്കജവല്ലി, ജോ. സെക്രട്ടറി സി കെ  വിജയൻ, ജില്ലാ സെക്രട്ടറി പി എം സുഗുണൻ, ട്രഷറർ ചാക്കോ മുല്ലപ്പള്ളി, സംഘാടകസമിതി ജനറൽ കൺവീനർ പി വിജയൻ, കെ എം അബ്ദുൾ ലത്തീഫ്, ഹമീദ് ഹാജി, വി പി മൊയ്‌തു എന്നിവർ സംസാരിച്ചു.   പി വിജയൻ പ്രസിഡന്റ്‌,  
പി എം സുഗുണൻ സെക്രട്ടറി പയ്യന്നൂർ കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റായി പി വിജയനെയും സെക്രട്ടറിയായി  പി എം സുഗുണനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റ്‌ ഭാരവാഹികൾ:  കെ  കെ സഹദേവൻ, കെ വി  ഉണ്ണികൃഷ്ണൻ, കെ എം ലത്തീഫ്,  ജയശ്രീ കണ്ണൻ (വൈസ് പ്രസിഡന്റ്‌),  ഇ സജീവൻ,  വി പി മൊയ്തു, കെ പി പ്രമോദ്,  ടി സി വിൽസൺ (ജോ. സെക്രട്ടറി),  എം എ ഹമീദ് ഹാജി (ട്രഷറർ).     Read on deshabhimani.com

Related News