കെപിവിയു സംസ്ഥാന സമ്മേളനം ഫോട്ടോ പ്രദർശനം ഇന്ന്‌ തുടങ്ങും



കാഞ്ഞങ്ങാട്‌  കേരളാ ഫോട്ടോഗ്രാഫേഴ്‌സ്‌ആൻഡ്‌ വീഡിയോഗ്രാഫേഴ്‌സ്‌ യൂണിയൻ (സിഐടിയു) സംസഥാന സമ്മേളനത്തിന്‌ മുന്നോടിയായി ഫോട്ടോപ്രദർശനം  തിങ്കളാഴ്‌ച നടക്കും. രാവിലെ 10ന്‌ കാഞ്ഞങ്ങാട്‌  ലുലു ടവറിൽ നഗരസഭാ ചെയർപേഴ്‌സൺ  കെ വി സുജാത ഉദ്‌ഘാടനം ചെയ്യും.  ഇൻഫ്രയിം ക്ലബ്ബ്‌ ഫോട്ടോ പ്രദർശനം ശിൽപി ഉണ്ണി കാനായി ഉദ്‌ ഘാടനം ചെയ്യും. ചൊവ്വ രാവിലെ 10 ന്‌ ലുലു ടവറിൽ നടക്കുന്ന ട്രേഡ്‌ ഫയർ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലിന്‌ നഗരത്തിൽ പ്രകടനവും അഞ്ചിന്‌  ടൗൺ സ്‌ക്വയറിൽ   പൊതുസമ്മേളനവും നടക്കും.  മുൻ മന്ത്രി പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യും. പ്രേംനാഥ്‌ കോഴിക്കോട്‌ മുഖ്യപ്രഭാഷണം നടത്തും. ബുധൻ രാവിലെ വ്യാപാര ഭവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 222 പേർ പങ്കെടുക്കും.   Read on deshabhimani.com

Related News