ഗോകുലം സ്‌കൂളിലേക്ക്‌
ഐക്യദാർഢ്യ മാർച്ച്‌

ബ്രഹ്മകുളം ശ്രീ ഗോകുലം പബ്ലിക്ക് സ്കൂളിലേക്ക് സിഐടിയു മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും സി ഐടി യു സംസ്ഥാന കമ്മിറ്റി അംഗം കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു


ഏളവള്ളി  പഴുവിൽ ശ്രീ ഗോകുലം പബ്ലിക്‌ സ്‌കൂളിലെ പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  സമരം ചെയ്യുന്ന അധ്യാപകർക്ക് ഐക്യദാർഢ്യവുമായി ബ്രഹ്മകുളം ശ്രീഗോകുലം പബ്ലിക്‌ സ്‌കൂളിലേക്ക് സിഐടിയു മണലൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷനായി. സിപിഐ എം മണലൂർ ഏരിയ സെക്രട്ടറി സി കെ വിജയൻ, വി ജി സുബ്രഹ്മണ്യൻ, ടി ഐ ചക്കോ, ശ്രീകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News