ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ കാടകമുണരുന്നു

കാറഡുക്കയിൽ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനം ചെയ്യുന്നു


കാടകം ജില്ലാ സ്‌കൂൾ കലോത്സവം ഡിസംബർ അഞ്ചുമുതൽ ഒമ്പതുവരെ കാറഡുക്ക ജിവിഎച്ച്എസ് സ്‌കൂളിൽ നടക്കും. 21 വർഷത്തിനുശേഷം കാടകം അരങ്ങൊരുക്കുന്ന കലാമാമാങ്കത്തിന്‌ സംഘാടകസമിതിയായി. ജില്ലയിലെ നൂറുകണക്കിന്‌ കൗമാരപ്രതിഭകൾ മാറ്റുരക്കുന്ന കലാമാമാങ്കത്തിന് നാടാകെ ഒരുങ്ങിയെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു കാടകത്ത് ചേർന്ന സംഘാടകസമിതി രൂപീകരണയോഗത്തിലെ പങ്കാളിത്തം. സമൂഹത്തിന്റെ നാനാതുറയിലുള്ളവർ  യോഗത്തിനെത്തി. സംഘാടകസമിതി രൂപീകരണയോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു അധ്യക്ഷനായി. ഡിഡിഇ എൻ നന്ദികേശൻ, ജില്ലാപഞ്ചായത്തംഗങ്ങളായ ഷഫീഖ് റസാഖ്, സി ജെ സജിത്ത്, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി സവിത, സ്മിത പ്രിയരഞ്ജൻ, ബ്ലോക്കംഗം എം കുഞ്ഞമ്പുനമ്പ്യാർ, കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജനനി,  മുഹമ്മദ് നാസർ, എം രത്നാകര,  എ പ്രസീജ, രൂപാസത്യൻ, എം തമ്പാൻ, എസ് ആർ സത്യവതി, പുഷ്പ, സി എൻ സന്തോഷ്, കെ വേണുഗോപാല,  കെ സുരേഷ്‌കുമാർ,  സുരേഷ് കുമാർ,  ഗീത തമ്പാൻ,  എഇഓ രത്നാകര എന്നിവർ സംസാരിച്ചു.  പ്രധാനധ്യാപകൻ  എം സഞ്ജീവ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം പത്മനാഭൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ എ നെല്ലിക്കുന്ന് എംഎൽഎ (ചെയർമാൻ),  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി (വർക്കിംഗ് ചെയർമാൻ),  ഡിഡിഇ എൻ  നന്ദികേശൻ (ജനറൽ കൺവീനർ), ഡിഇഒ വി ദിനേശ (ട്രഷറർ). Read on deshabhimani.com

Related News