ചിറക്കരയിൽ കോൺഗ്രസ് നേതാവും പ്രവർത്തകരും സിപിഐ എമ്മിൽ



ചാത്തന്നൂർ  വാർഡ് പ്രസിഡന്റ് ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകർ പാർടിവിട്ടു. ഇവർ  സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കും. ചിറക്കര പഞ്ചായത്തിലെ കോൺഗ്രസ് കണ്ണേറ്റ വാർഡ് പ്രസിഡന്റ് കെ സത്യനും കുടുംബവും  പ്രവർത്തകരുമാണ് ദീർഘകാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നത്‌.   നാട്ടിൽ ബിജെപിയുമായുള്ള കോൺഗ്രസിന്റെ കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് ഇവർ പാർടി വിട്ടത്‌. കാരംകോട് കിണർമുക്കിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ നടന്ന യോഗത്തിൽ   സിപിഐ എം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗം എൻ ശശി പ്രവർത്തകരെ സ്വീകരിച്ചു.   അനിൽകുമാർ അധ്യക്ഷനായി.  സിപിഐ എം ചിറക്കര ലോക്കൽ കമ്മിറ്റി അംഗം കെ രവീന്ദ്രൻ, സജീവ് എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News