കണ്ടെയ്‌ൻമെന്റ് സോണിൽ ബിജെപി യോഗം



അമ്പലപ്പുഴ കണ്ടെയ്ൻമെന്റ് സോണിൽ എഴുപതോളം പ്രവർത്തകരെ പങ്കെടുപ്പിച്ച്‌ യോഗംചേർന്ന  ബിജെപി നേതൃത്വത്തിനെതിരെ നടപടിയില്ല. പുന്നപ്ര വടക്ക് പഞ്ചായത്ത് 14–--ാം വാർഡിലെ വാടക്കൽ മിൽമ സഹകരണ സംഘം ഹാളിലായിരുന്നു യോഗം. കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതോടെ ഒരാഴ്‌ച മുമ്പാണ് ഇവിടം കണ്ടെയ്ൻമെന്റ് സോണാക്കിയത്. മിൽമ സൊസൈറ്റിയിൽ പാൽ ശേഖരിക്കുന്നതിനു മാത്രമാണ്‌ വാഹനത്തിന് പ്രവേശനാനുമതിണ്ട്. ഈ സംഘം ഹാളിലാണ് ജില്ല വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബിജെപി അമ്പലപ്പുഴ മണ്ഡലം പ്രവർത്തകയോഗം ഞായറാഴ്‌ച  ചേർന്നത്.  കണ്ടെയ്ൻമെന്റ് സോണിൽ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സെക്ടറൽ മജിസ്ട്രേറ്റിനെ വിവരമറിയിച്ചെങ്കിലും ആദ്യം സ്ഥലത്തെത്തിയില്ല. പലതവണ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇവർ നടപടി കൈക്കൊള്ളാതെ മടങ്ങി. വിവരം പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും  കലക്‌ടറുടെയും ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് വീണ്ടും  സ്ഥലത്തെത്തിയ സെക്ടറൽ മജിസ്ട്രേറ്റ് വിവരങ്ങൾ തേടി കലക്ടർക്ക് റിപ്പോർട്ട് കെെമാറുമെന്നറിയിച്ചു. Read on deshabhimani.com

Related News