251 പേർക്കുകൂടി കോവിഡ് 19



കാസർകോട്‌ ജില്ലയിൽ  251 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല്‌ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 243 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്‌. വീടുകളിൽ 3967 പേരും സ്ഥാപനങ്ങളിൽ 902 പേരുമുൾപ്പെടെയാണ്‌ ഇത്‌.   പുതുതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ അടക്കം പുതിയതായി 1475 സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 263 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 280 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.  564 പേരെ ഡിസ്ചാർജ് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന 228 പേർക്ക് രോഗം ഭേദമായെന്ന് ഡി എം ഒ  എ വി രാംദാസ് അറിയിച്ചു. ഇതോടെ ഇതു വരെ രോഗം  ഭേദമായവരുടെ  എണ്ണം 13458 ആയി. Read on deshabhimani.com

Related News