നവകേരള സൃഷ്ടിയും പാഠ്യപദ്ധതി പരിഷ്കരണവും അധ്യാപകർക്കായി കെഎസ്‌ടിഎ ശിൽപ്പശാല

കെഎസ്‌ടിഎ ജില്ലാ ശിൽപ്പശാല ഡിഡിഇ കെ പി രമേഷ്‌കുമാർ ഉദ്‌ഘാടനംചെയ്യുന്നു


 മലപ്പുറം,  കെഎസ്ടിഎ ജില്ലാ കമ്മിറ്റി നവകേരള സൃഷ്ടിയും പാഠ്യപദ്ധതി പരിഷ്കരണവും വിഷയത്തിൽ  ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിലെ ബാബു അമ്പാടി ഹാളിൽ  വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ്‌കുമാർ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ ആർ നാൻസി അധ്യക്ഷയായി.  സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി,  സെക്രട്ടറി കെ ബദറുന്നീസ, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ മനോജ്കുമാർ, എസ്എസ്‌കെ പ്രോജക്ട് കോ–-ഓർഡിനേറ്റർ ടി രത്നാകരൻ എന്നിവർ സംസാരിച്ചു. ഡയറ്റ് ഫാക്കൽറ്റി സി നാരായണനുണ്ണി ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി പി എ ഗോപാലകൃഷ്ണൻ സ്വാഗതവും  കെ സരിത നന്ദിയും പറഞ്ഞു.  ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, ആരോഗ്യ കായിക കലാ പ്രവൃത്തി പരിചയ വിദ്യാഭ്യാസം വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചയും നടന്നു. Read on deshabhimani.com

Related News