കേന്ദ്രം കർഷകവിരുദ്ധ നയങ്ങൾ 
പിൻവലിക്കണം: കെഎസ്‌എഫ്‌ഇഒയു

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ 
ഉദ്ഘാടനംചെയ്യുന്നു


കോട്ടയം കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന്‌ കെഎസ്‌എഫഇ ഓഫീസേഴ്‌സ്‌ യൂണിയൻ 16ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പൊതുമേഖലയെ വിറ്റുതുലയ്‌ക്കരുത്‌. ഇപിഎഫ്‌ പെൻഷൻ യഥാർഥ ശമ്പളത്തിനനുസൃതമായി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സി എസ്‌ ബൈജു അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റജി സഖറിയ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറി തോമസ്‌ പണിക്കർ, കെഎസ്‌എഫ്‌ഇഎസ്‌എ (സിഐടിയു) സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ്‌ സജു, കെഎസ്‌എഫ്‌ഇഎഎ (സിഐടിയു) ജില്ലാ പ്രസിഡന്റ്‌ ശിവദാസൻ ചെട്ടിയാർ, കെഎസ്‌എഫ്‌ഇ ജിഎഎ (സിഐടിയു) ജില്ലാ സെക്രട്ടറി കെ എസ്‌ രാധാകൃഷ്‌ണൻ, കെഎസ്‌എഫഇഒയു സംസ്ഥാന ട്രഷറർ കെ എം ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ജോയി സേവ്യർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എൻ സതീഷ്‌ സ്വാഗതവും വൈസ്‌പ്രസിഡന്റ്‌ കെ സുധ നന്ദിയും പറഞ്ഞു. പി എൻ സതീഷ്‌ പ്രവർത്തന റിപ്പോർട്ടും എസ്‌ ബിനോയ്‌ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സമ്മേളന കരട്‌ റിപ്പോർട്ട്‌ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ അരുൺ ബോസ്‌ അവതരിപ്പിച്ചു.  ഭാരവാഹികൾ: പി വി മാത്തച്ചൻ (പ്രസിഡന്റ്‌), പി എൻ സതീഷ്‌ (സെക്രട്ടറി),പി വി സുമോദ്‌ (ട്രഷറർ). Read on deshabhimani.com

Related News