ലൈഫിലൂടെ 752 കുടുംബങ്ങൾക്ക് സ്വന്തം വീട്

അയ്മനം പഞ്ചായത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ -സഹകരണമന്ത്രി വി എൻ വാസവൻ കെെമാറുന്നു


കോട്ടയം ജില്ലയിൽ 752 കുടുംബങ്ങൾ പുതുതായി നിർമിച്ച  വീടുകളിൽ താമസം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിലൂടെയാണ് ജില്ലയിൽ 752 വീടുകൾ പൂർത്തീകരിച്ചത്. പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നടത്തി. ഇതോടനുബന്ധിച്ച് അയ്മനം പഞ്ചായത്തിൽ നടന്ന താക്കോൽദാനം സഹകരണ- മന്ത്രി വി എൻ വാസവൻ നടത്തി.  26 വീടുകളാണ് അയ്മനത്ത് പൂർത്തീകരിച്ചത്.  ഖരമാലിന്യ സംസ്‌കരണത്തിൽ മികവ്‌ പുലർത്തിയ അയ്മനം പഞ്ചായത്തിന് മന്ത്രി നവകേരള പുരസ്‌കാരം സമ്മാനിച്ചു. കലക്ടർ ഡോ. പി കെ ജയശ്രീ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷയായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ വി ബിന്ദു, റോസമ്മ സോണി, പഞ്ചായത്ത് –- ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. അതിരമ്പുഴയിൽ പൂർത്തീകരിച്ച ഏഴ്‌ വീടുകളുടെ താക്കോൽദാനവും മന്ത്രി നടത്തി. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷനായി.   പാമ്പാടി പഞ്ചായത്തിൽ പൂർത്തീകരിച്ച 17 വീടുകളുടെ താക്കോൽ ദാനം ഉമ്മൻചാണ്ടി എംഎൽഎ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അധ്യക്ഷയായി.     ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 9,678 വീടുകൾ പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 1,102 വീടുകളും രണ്ടാംഘട്ടത്തിൽ 4,222 വീടുകളും മൂന്നാംഘട്ടത്തിൽ 775 വീടുകളും പൂർത്തീകരിച്ചു.  Read on deshabhimani.com

Related News