1125 വീട്ടിൽകൂടി ‘ലെെഫി’ന്റെ നിറചിരി



ഇടുക്കി ഏതൊരു കുടുംബത്തിന്റെയും ജീവിതസ്വപ്‌നമാണ്‌ അടച്ചുറപ്പുള്ള വീട്‌. സ്വന്തമായി കൂരയില്ലാതെ പതിറ്റാണ്ടുകളായി ദുരിതസാഹചര്യത്തിൽ ജീവിതം തള്ളിനീക്കിയ ആയിരക്കണക്കിന്‌ കുടുംബങ്ങൾക്ക്‌ ലൈഫ്‌ മിഷനിലൂടെ സംരക്ഷണമായി. വീണ്ടും എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതോടെ തുടർവികസനമാണ്‌ നടപ്പാക്കുന്നത്‌. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ 1125 വീട്‌ പൂർത്തീകരിച്ച്‌ കൈമാറി. സംസ്ഥാനത്തൊട്ടാകെ നൂറുദിവസത്തിനുള്ളിൽ 10,000 വീട്‌ പൂർത്തീകരിക്കപ്പെട്ടതിന്റെ സംസ്ഥാനതല പ്രഖ്യാപനം ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പൂർത്തീകരിച്ച വീടുകളാണ്‌ ഭവനരഹിതർക്ക്‌ നൽകിയത്‌. നൂറുദിവസത്തിനുള്ളിൽ പൂർത്തീകരിച്ച വീടുകളുടെ അങ്കണത്തിൽ ജനപ്രതിനിധികളും ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും ചേർന്ന് പൂർത്തീകരണ പ്രഖ്യാപനം നടത്തി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 17,776 വീട്‌ പൂർത്തിയായി. ഒന്നാംഘട്ടത്തിലെ 3123 വീടും രണ്ടാംഘട്ടം 9989 വീടും മൂന്നാംഘട്ടം 1051 വീടും പട്ടികജാതി-– പട്ടികവർഗ ഫിഷറീസ് വിഭാഗക്കാരുടെ ഉപ പട്ടികയിലെ 39 വീടും പിഎംഎവൈ അർബൻ വിഭാഗത്തിലെ 1674 വീടും പിഎംഎവൈ ഗ്രാമീണ വിഭാഗത്തിലെ 760 വീടും പട്ടികജാതി-– പട്ടികവർഗ വകുപ്പ് വഴി നിർമിച്ച 941 വീടും 199 ഫ്ലാറ്റും ഉൾപ്പെടുന്നു. Read on deshabhimani.com

Related News