തീരമൈത്രി, സാറാസ്, കാന്താരി



കൊല്ലം  കടൽവിഭവ രുചി പകരാൻ ജില്ലയിൽ മൂന്ന്‌ സീഫുഡ്‌ റസ്‌റ്റോറന്റുകൾ തുറന്നു. നീണ്ടകര ഹാർബർ, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് റെസ്റ്റോറന്റുകൾ പ്രവർത്തനം ആരംഭിച്ചത്. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി  ഉദ്ഘാടനംചെയ്‌തു. തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്) സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള അഞ്ച് വനിതകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 6,67,000 രൂപയാണ് അടങ്കൽ തുക. ഇതിൽ അഞ്ചുലക്ഷം രൂപ സർക്കാർ സബ്‌സിഡിയും 1,33,000 രൂപ ബാങ്ക് വായ്‌പയും 34,000 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. നീണ്ടകര ഹാർബറിൽ തുടങ്ങിയ കരിക്കാടി തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റ്‌ ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ്‌കുമാറും ശക്തികുളങ്ങരയിൽ ആരംഭിച്ച സാറാസ്, കാന്താരി റെസ്റ്റോറന്റുകൾ കോർപറേഷൻ കൗൺസിലർമാരായ എം സുമി, രാജു നീലകണ്ഠൻ എന്നിവരും ഉദ്‌ഘാടനംചെയ്‌തു. Read on deshabhimani.com

Related News