ഭാരത് ബന്ദ് വിജയിപ്പിക്കും



പനമരം കേന്ദ്രസർക്കാരിന്റെ  കർഷക–-തൊഴിലാളിവിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും പൊതുമേഖല വിറ്റഴിക്കാനുള്ള നീക്കത്തിലും ഇന്ധനവില വർധനയിലും പ്രതിഷേധിച്ച്‌ നടത്തുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ കേരള കർഷക സംഘം തീരുമാനിച്ചു. എല്ലാ യൂണിറ്റ് വില്ലേജ് കേന്ദ്രങ്ങളിൽ പ്രതിക്ഷേധ ധർണയും. പോസ്റ്റർ പ്രചരണവും നടത്തി. കേന്ദ്ര സർക്കാർ പാർലമെന്റിൽ ചർച്ച കൂടാതെ പാസ്സാക്കിയ ബില്ല് പൊതുവേദിയിൽ കത്തിക്കാൻ തീരുമാനിച്ചു.യോഗത്തിൽ എം എ ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. എം മുരളിധരൻ അധ്യക്ഷനായി. പി കെ സുരേഷ്, എ ജോണി, സി ജി പ്രത്യൂഷ്, ജസ്റ്റിൻ ബേബി, വേണു മുള്ളോട്ട് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News