മുരളീധരൻ രാജിവയ്‌ക്കണം: ഡിവൈഎഫ്‌ഐ



തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിവൈഎഫ്‌ഐ ധർണ സംഘടിപ്പിച്ചു.  തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബിഎസ്‌എൻഎൽ ഓഫീസിന് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മനു സി പുളിക്കൽ സമരം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ജെയിംസ് സാമുവേൽ അധ്യക്ഷനായി.  അരുൺ, അക്ഷയ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ രാഹുൽ സ്വാഗതവും എ ഷാനവാസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News