രണ്ടുമാസത്തിനകം ആയിരം റേഷൻകടകൾ ഹൈടെക്കാക്കും: മന്ത്രി ജി ആർ അനിൽ



എരമം രണ്ടുമാസത്തിനകം കേരളത്തിൽ ആയിരം റേഷൻ കടകൾ ഹൈടെക്കാക്കുമെന്ന് മന്ത്രി ജി ആർ അനിൽ. എടിഎം സർവീസ്, പാചകവാതക വിതരണം തുടങ്ങിയവ ഉൾപ്പെടുത്തിയാവും കേരള സ്റ്റോർ (കെ സ്റ്റോർ)  പേരിൽ ഇവ ആധുനിക വൽക്കരിക്കുകയെന്നും മന്ത്രി പറഞ്ഞു.  പൊതുവിതരണ വകുപ്പ്‌  എരമത്ത് ആരംഭിക്കുന്ന ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാലയുടെ  തറക്കല്ലിടൽ  നിർവഹിച്ച്‌  സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതവും ശാസ്ത്രീയമായും സംഭരിക്കുന്നതിന് ബ്ലോക്ക് തലത്തിലാണ് ഗോഡൗണുകൾ ആരംഭിക്കുക. നിലവിലുള്ള എല്ലാ എൻഎഫ്എസ്എ ഗോഡൗണുകളും ആധുനികവൽക്കരിച്ച് പൊതുവിതരണ രംഗം കാര്യക്ഷമമാക്കാനാണ് സർക്കാർ ശ്രമം.  ഇതിന്റെ ഭാഗമായാണ് എരമം പുല്ലുപാറയിൽ പൊതുജന വായനശാല സൗജന്യമായി നൽകിയ അരയേക്കറിൽ സംഭരണ കേന്ദ്രം ആരംഭിക്കുന്നത്–- മന്ത്രി പറഞ്ഞു.    ടി ഐ മധുസൂദനൻ അധ്യക്ഷനായി. രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ചടങ്ങിൽ വായനശാല ഭാരവാഹികളെ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വത്സല, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ആർ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി തമ്പാൻ, എം രാഘവൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. കെ പി രമേശൻ, കെ ആർ ചന്ദ്രകാന്ത്, ടി കെ രാജൻ, കെ അശോകൻ, കെ വി ഗോപിനാഥൻ, കെ വി ബാബു,എൻ വി ശ്രീനിവാസൻ, ടി പി മഹമൂദ് ഹാജി, കെ വി ദാമോദരൻ, ഇക്ബാൽ പോപ്പുലർ, കെ ഹരിഹർ കുമാർ, പി വി ദാസൻ, തോമസ് കാടാഞ്ചിറ, പ്രകാശ് മാത്യു, ജോസ് കടവനാട് തുടങ്ങിയവർ സംസാരിച്ചു. ഡോ. ഡി സജിത്ത് ബാബു സ്വാഗതവും കെ അജിത് കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News