ലൈബ്രറി കൗൺസിൽ 
വായനമത്സരം നാളെ



കണ്ണൂർ   ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനമത്സരവും സർഗോത്സവവും കാൽടെക്സിന്‌ സമീപത്തെ കണ്ണൂർ ടീച്ചർ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും. സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ എം കെ മനോഹരൻ  ഉദ്ഘാടനംചെയ്യും. താലൂക്കുതല മത്സരത്തിൽ വിജയിച്ച യുപി, ഹൈസ്കൂൾ വിദ്യാർഥികളാണ്‌ സർഗോത്സവത്തിൽ പങ്കെടുക്കുക. ഉപന്യാസം, പെൻസിൽ ഡ്രോയിങ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, കഥാപാത്ര നിരൂപണം, കാർട്ടൂൺ രചന, കഥാരചന, കവിതാരചന എന്നിവയാണ് മത്സര ഇനങ്ങൾ. എല്ലാ മത്സരങ്ങളും ഒന്നര മണിക്കൂർ ആയിരിക്കും. വിഷയം തത്സമയം നൽകും. വായനമത്സരത്തിന് ഹൈസ്കൂൾ വിഭാഗം രാവിലെ 9.30നും മുതിർന്നവർ 1. 30നും എത്തണം. Read on deshabhimani.com

Related News