ബജറ്റ്‌ പനമരത്ത്‌ ബസ് സ്‌റ്റാൻഡിന്‌ ഒരുകോടി



  പനമരം പുതിയ ബസ് സ്‌റ്റാൻഡ്‌ നിർമാണത്തിന്‌ ഒരുകോടി രൂപ വകയിരുത്തി പനമരം പഞ്ചായത്ത്‌ ബജറ്റ്‌.   പനമരത്തിന്റെ തനത്  അരി ബ്രാൻഡ് ചെയ്യും. ഇതിന്‌ അരക്കോടി രൂപ നീക്കിവച്ചു.  ആധുനിക പൊതുശ്മാശനത്തിന്‌  ഒരുകോടി, ഷോപ്പിങ് കോംപ്ലക്സ് നിർമാണം ഒരു കോടി,  മാലിന്യ നിർമാർജന പദ്ധതിക്ക്‌  മൂന്ന്‌ കോടി രൂപയും അനുവദിച്ചു. കാർഷികമേഖലയ്‌ക്കും ക്ഷീര മേഖലയ്‌ക്കും രണ്ട്‌ കോടി രൂപവീതം വകയിരുത്തിയിട്ടുണ്ട്‌.     പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 68.25 കോടി രൂപ വരവും 67.89 കോടി രൂപ ചിലവും 35.94 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ്‌  വൈസ് പ്രസിഡന്റ് തോമസ്‌ പാറക്കാലയിൽ അവതരിപ്പിച്ചത്. പ്രസിഡന്റ് പി എം ആസ്യ അധ്യക്ഷയായി. Read on deshabhimani.com

Related News