വ്യാപാരി വ്യവസായി സമിതി 
ജില്ലാ സമ്മേളനത്തിന് ഇന്ന് പതാകയുയരും



പരപ്പനങ്ങാടി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് ഞായറാഴ്ച പരപ്പനങ്ങാടിയിൽ പതാക ഉയരും. മലപ്പുറത്തുനിന്ന് വി കെ അശോകന്റെ നേതൃത്വത്തിൽ പതാകയും അരിയല്ലൂരിൽനിന്ന്‌ കാസീംവാടിയുടെ നേതൃത്വത്തിൽ കൊടിമരവും  വൈകിട്ട് ആറിന്‌ പൊതുസമ്മേളന നഗരിയിൽ (റെയിൽവേ സ്റ്റേഷന് സമീപം) എത്തും. സ്വാഗതസംഘം ചെയർമാൻ വി പി സോമസുന്ദരൻ പൊതുസമ്മേളന നഗരിയിൽ പതാകയുയർത്തും. പതാകജാഥ സിഐടിയു ജില്ലാ സെക്രട്ടറി വി പി സക്കറിയയും കൊടിമരജാഥ അരിയല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഇ നരേന്ദ്രദേവും ഉദ്ഘാടനംചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  തിങ്കൾ രാവിലെ 10.30ന് എ പുഷ്പാംഗദൻ നഗറിൽ (ജാസ് ഓഡിറ്റോറിയം, പരപ്പനങ്ങാടി) വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മദ് കോയ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും. സംസ്ഥാന ട്രഷറർ എസ് ദിനേശ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എം ലെനിൻ, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിമാരായ സീനത്ത് ഇസ്മായിൽ, വി കെ തുളസീനാഥ്, വി ഗോപിനാഥ്, സംസ്ഥാന എക്സിക്യൂട്ടീവംഗം റോഷൻ ജേക്കബ് എന്നിവർ പങ്കെടുക്കും.  ചൊവ്വ വൈകിട്ട്‌ നാലിന്‌ പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. വി പി സക്കറിയ, നിയാസ് പുളിക്കലകത്ത് എന്നിവർ സംസാരിക്കും. പ്രകടനം പുത്തരിക്കലിൽനിന്ന്‌ തുടങ്ങും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി പി സോമസുന്ദരൻ, ജനറൽ കൺവീനർ പി സുനിൽ കുമാർ, ട്രഷറർ എൻ വി ഗോപാലകൃഷ്ണൻ, സമിതി ഏരിയാ പ്രസിഡ​ന്റ് ഷിഫ അഷറഫ്, സെക്രട്ടറി ടി ബാബുരാജൻ, ട്രഷറർ എ വി രഘുനാഥൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News