ഫോറസ്റ്റ് സ്റ്റേഷനിലേക്ക്‌ സിപിഐ എം മാർച്ച്‌



 ചിറ്റാർ പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരംമുറിക്കാനുള്ള അവകാശം കൃഷിക്കാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട്  സിപിഐ എം പെരുനാട്  ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.  വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക, വന്യമൃഗ ആക്രമണം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം രീതിയിൽ നഷ്ടപരിഹാരത്തുക നൽകുക, വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നേരിടാനുള്ള അനുമതി നൽകുക, പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരംമുറിക്കാനുള്ള അവകാശം കൃഷിക്കാർക്ക് നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌.  സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ടി എ നിവാസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് ഹരിദാസ്, എം എസ് രാജേന്ദ്രൻ, എൻ ലാലാജി, പി ആർ പ്രമോദ്, കെ ജി മുരളീധരൻ, ജോബി ടി ഈശോ, ലേഖാ സുരേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News