ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിന്‌ തുടക്കം

ലോക ക്യാൻസർ ദിനത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണവും ലഘുലേഖ വിതരണവും മന്ത്രി ജെ ചിഞ്ചുറാണി 
ഉദ്ഘാടനംചെയ്തപ്പോൾ


പത്തനാപുരം ജീവനം ക്യാൻസർ സൊസൈറ്റി ലോക ക്യാൻസർ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ നൂറ് കേന്ദ്രങ്ങളിൽ ബോധവൽക്കരണവും ലഘുലേഖ വിതരണവും സംഘടിപ്പിക്കും.  കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ മെഗാ മെഡിക്കൽ ക്യാമ്പുകൾ, ക്യാൻസർ ദിനമായ ഫെബ്രുവരി നാലിന് ആലപ്പുഴയിൽ അതിജീവന ദീപം എന്നിവയും സംഘടിപ്പിക്കും. അർബുദ വിമുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മാർച്ച് 30വരെയാണ്‌ ക്യാമ്പയിൻ.  ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി യോഗം ഉദ്ഘാടനംചെയ്തു. ജീവനം സംസ്ഥാന പ്രസിഡന്റ്‌ പി ജി സന്തോഷ്‌കുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ, ഭാരവാഹികളായ ഫാ. ഗോഡ് ജോയി, ജോജി മാത്യൂ ജോർജ്, മുഹമ്മദ് മിർസാദ്, വിനു വിദ്യാധരൻ, ബി രാമചന്ദ്രൻ, അനിൽ കടയ്ക്കൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News