കാലാവസ്ഥാ മാറ്റം ജില്ലയിലും രേഖപ്പെടുത്തും

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കെ സോമപ്രസാദ് എംപി ഉദ്‌ഘാടനംചെയ്യുന്നു


കൊല്ലം കാലാവസ്ഥാ വിവരങ്ങൾ നൽകാൻ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ജില്ലയിൽ പ്രവർത്തനം തുടങ്ങി. കാലാവസ്ഥാ വകുപ്പ് ഡിസ്ട്രിക്ട് അഗ്രോമെറ്റ് യൂണിറ്റിന്റെ കീഴിൽ സദാനന്ദപുരം കൃഷിവിജ്ഞാന കേന്ദ്രത്തിലാണ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചത്. കെ സോമപ്രസാദ് എംപി ഉദ്ഘാടനംചെയ്‌തു.  കാലാവസ്ഥാ മാറ്റം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ പ്രദേശങ്ങളിലും സമയബന്ധിതമായി മുന്നറിയിപ്പു നൽകുന്നതിന്റെ ഭാഗമായാണ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചത്. പ്രദേശത്തെ മഴയുടെ അളവ്, കാറ്റിന്റെ വേഗം, ദിശ, അന്തരീക്ഷ താപനില, ആർദ്രത തുടങ്ങിയവയുടെ കൃത്യതയാർന്ന വിവരങ്ങൾ ഓരോ 15 മിനിറ്റിലും ശേഖരിക്കുന്നതിനുള്ള സംവിധാനം സ്റ്റേഷനിലുണ്ട്‌. പ്രാദേശിക തലത്തിൽ കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‌ ഇത് സഹായിക്കും.  ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ അധ്യക്ഷനായി. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനി സാം പദ്ധതി വിശദീകരിച്ചു. ഡോ. എം ജോയ്‌, ഡോ. ബിന്ദു പൊടിക്കുഞ്ഞ്, ഇസബെല്ലാ ജോബ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News