ഒ ആർ കേളു എംഎൽഎ 
മന്ത്രിക്ക്‌ കത്തയച്ചു



    മാനന്തവാടി  റേഷൻകടകളുടെ പ്രവർത്തനം ജില്ലയിൽ സാധാരണ നിലയിലാക്കണമെന്നാവശ്യപ്പെട്ട്‌ ഒ ആർ കേളു എംഎൽഎ മന്ത്രി അഡ്വ. ജി ആർ അനിലിന് കത്തയച്ചു. സാങ്കേതിക തകരാറുള്ളതിനാൽ റേഷൻകടകളിൽ സമയക്രമീകരണം ഏർപ്പെടുത്തിയിരുന്നു.  ജില്ലയിൽ 300 റേഷൻകടകൾ മാത്രമാണുള്ളത്‌.     ആദിവാസി വിഭാഗത്തിൽപ്പെട്ടവർ കൂടുതലുള്ള ജില്ലയാണ്‌. കർണാടകത്തിൽ ജോലിക്കുപോകുന്നതിനാലും മറ്റും പല കുടുംബങ്ങൾക്കും റേഷൻ വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്‌. കർഷകരും കർഷകത്തൊഴിലാളികളും ബുദ്ധിമുട്ടനുഭവിക്കും. അതിനാൽ കോവിഡ് മാനദണ്ഡം പാലിച്ച് റേഷൻകടകൾ പൂർണസമയം തുറക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News