604 പേർക്കുകൂടി കോവിഡ്‌



കൊല്ലം ജില്ലയിൽ ഞായറാഴ്‌ച 604 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 549 പേർ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 595 പേർക്കും ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ  130 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ  കൊട്ടാരക്കര - 13, പുനലൂർ- 12, കരുനാഗപ്പള്ളി - ഒമ്പത്, പരവൂർ -അഞ്ച്  എന്നിങ്ങനെയാണ്  രോഗബാധിതർ.  പഞ്ചായത്തുകളിൽ കുളത്തൂപ്പുഴ- 27, അഞ്ചൽ, ഓച്ചിറ  22 വീതവും പത്തനാപുരം- 21, ചടയമംഗലം- 20, കരീപ്ര -19, ചിതറ -18, പെരിനാട്-17, മൈനാഗപ്പള്ളി- 15, അലയമൺ, കിഴക്കേകല്ലട  12 വീതവും ഏരൂർ- 11, ക്ലാപ്പന- 10, ശൂരനാട് വടക്ക്, നെടുവത്തൂർ, തൃക്കോവിൽവട്ടം  ഒമ്പതു വീതവും രോഗികളുണ്ട്‌. കടയ്ക്കൽ, ചാത്തന്നൂർ, പട്ടാഴി, മയ്യനാട് എട്ടു വീതവും കല്ലുവാതുക്കൽ, ഇളമ്പള്ളൂർ, ആദിച്ചനല്ലൂർ, വെളിനല്ലൂർ ഏഴ് വീതവും ഉമ്മന്നൂർ, കരവാളൂർ, കുണ്ടറ, കുമ്മിൾ, കൊറ്റങ്കര, പന്മന  ആറു വീതവും പൂയപ്പള്ളി, പൂതക്കുളം, നെടുമ്പന, തഴവ, കുളക്കട, എഴുകോൺ, ഇടമുളയ്ക്കൽ അഞ്ചു വീതവും ഇളമാട്, ചവറ, തേവലക്കര, തൊടിയൂർ, പേരയം  നാലുവീതവും നീണ്ടകര, കുലശേഖരപുരം, ഇട്ടിവ  മൂന്നുവീതവുമാണ് രോഗബാധിതർ. Read on deshabhimani.com

Related News