നിയന്ത്രിത മേഖലകൾ



തിരുവനന്തപുരം വർക്കല മുനിസിപ്പാലിറ്റി എട്ട്, 20 വാർഡ്‌, വക്കം പഞ്ചായത്ത് അഞ്ചാം വാർഡ്, നാവായിക്കുളം പഞ്ചായത്ത് ആറാം വാർഡ്, പാറശാല പഞ്ചായത്ത് നാലാം വാർഡ് എന്നിവ നിയന്ത്രിത മേഖലകളായി കലക്ടർ നവ്‌ജ്യോത്‌ ഖോസ പ്രഖ്യാപിച്ചു. കോർപറേഷൻ പൂജപ്പുര ഡിവിഷനിൽ ചാടിയറ റസിഡൻസ് അസോസിയേഷൻ, കരകുളം പഞ്ചായത്ത് 22–--ാം വാർഡിൽ ടെമ്പിൾ ലൈൻ, ചിറ്റാഴ പ്രദേശം എന്നിവിടങ്ങൾ സൂക്ഷ്‌മ നിയന്ത്രിത മേഖലകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പാൽ ഉൽപ്പന്നങ്ങൾ, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമാണ്‌ പ്രവർത്തനാനുമതി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചുവരെ തുറക്കാം. റസ്‌റ്റോറന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം.   Read on deshabhimani.com

Related News