കോവിഡ്‌ തോൽക്കും; 
മനുവിനും ഫൗസിനും മുന്നിൽ



ചവറ കോവിഡ് മരണത്തിന്റെ ഭീതിദമായ നിമിഷങ്ങൾവരെ അവരുടെ കൺമുന്നിലുണ്ടായി. എന്നിട്ടും പകച്ചുനിൽക്കാനും പിൻവാങ്ങാനും അവർ ഒരുക്കമായിരുന്നില്ല. മഹാമാരിക്കാലത്ത്‌ തങ്ങളുടെ കടമ നിർവഹിക്കുന്നതിൽനിന്നു പിറകോട്ടുപോകാതെ ഒരുവിളിപ്പുറം അവർ നിന്നു–- മനു എസ്‌ കുമാറും എം എസ്‌ ഫൗസും. നാലുമാസത്തിലേറെയായി, കൃത്യമായി പറഞ്ഞാൽ 130 ദിവസമായി ചവറ കെഎംഎംഎല്ലിലെ കോവിഡ്‌ ആശുപത്രിയിൽ പ്രവർത്തനനിരതരായുണ്ട്‌ ഇരുവരും. ഡിവൈഎഫ്ഐ അറയ്ക്കൽ യൂണിറ്റ് സെക്രട്ടറിയും പാസ്‌ക്‌ ഒ എൻ വി ഗ്രന്ഥശാല പ്രവർത്തകനുമാണ്‌ മനു. ഫൗസ്‌ പന്മന മേഖലാ കമ്മിറ്റി അംഗവും.  നൂറ്റമ്പതോളം വരുന്ന രോഗികൾക്ക് ഭക്ഷണവും കുടിവെള്ളവും വിതരണംചെയ്തും കൃത്യമായി മരുന്നുകൾ എത്തിച്ചുനൽകിയുമാണ്‌ ഇവർ മാതൃകയാകുന്നത്‌. കെഎംഎംഎല്ലിലെ കോവിഡ് ആശുപത്രിയിലെ രോഗികളെ പരിചരിക്കാൻ സ്വമേധയാ എത്തിച്ചേർന്നവരാണ്‌ ഇവർ. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണണമെന്ന ആഗ്രഹമുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി മഹാമാരിക്കാലത്ത്‌ മാതൃക തീർക്കുകയാണ് ഇവർ. ആരോഗ്യമന്ത്രി വീണാ ജോർജ് ഇരുവരെയും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. Read on deshabhimani.com

Related News