കാടുകാക്കാൻ 
37 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ

വാളയാർ ട്രെയിനിങ് സെന്ററിൽ പാസിങ് ഔട്ട് പരേഡ് കഴിഞ്ഞെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ സഹപ്രവർത്തകൻ 
നിഷാന്തിന്റെ മകൻ അനിരുദ്ധനെ കളിപ്പിക്കുന്നു


  പാലക്കാട്  ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡ്‌ വാളയാറിലെ ഫോറസ്റ്റ് ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ട് പരേഡ് ഗ്രൗണ്ടിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനം വകുപ്പ്‌ മേധാവി പി കെ കേശവൻ അധ്യക്ഷനായി. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, ഭരണവിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി പുകഴേന്തി, കിഴക്കൻ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിജയാനന്ദൻ, നോർത്തേൺ റീജണൽ വൈൽഡ്‌ ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ വി ഉത്തമൻ, എസ് വിനോദ്, ജി ഹരികൃഷ്ണൻ നായർ, സി പി അനീഷ്, എം നീതുലക്ഷ്‌മി എന്നിവർ സംസാരിച്ചു.  ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് ആറു മാസം ഫോറസ്ട്രിയും മൂന്നു മാസം പൊലീസ് പരിശീലനവുമുൾപ്പെടെ ഒമ്പതു മാസമാണ് പരിശീലന കാലയളവ്.  112 –--ാമത് ബാച്ചിലെ 37 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും പല ബാച്ചുകളിലെ ആറ്‌ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുമാണ് പരിശീലനം പൂർത്തിയാക്കിയത്.  37ൽ എട്ടുപേർ ബിരുദാനന്തര ബിരുദം നേടിയവരാണ്‌. 15 ബിരുദധാരികൾ, ബിരുദാനന്തര ബിരുദശേഷം ബിഎഡ്  നേടിയ ഒരാൾ, ബിഎഡ്  നേടിയ രണ്ടുപേർ, ബിടെക് പൂർത്തിയാക്കിയ അഞ്ചുപേർ, പ്ലസ്ടു യോഗ്യതയുള്ള അഞ്ചുപേർ എന്നിങ്ങനെയാണ്.  കരാട്ടേ, യോഗ, സ്വയം രക്ഷയ്ക്കുള്ള മാർഗങ്ങൾ, പ്രഥമ ശുശ്രൂഷ എന്നിവയുൾപ്പെടെ  പരിശീലന കാലയളവിൽ ഉൾപ്പെടുത്തിയിരുന്നു. Read on deshabhimani.com

Related News