സമാജ്‌വാദി പാർടി ജില്ലാ ഘടകം ജനാധിപത്യ കേരള കോൺഗ്രസിൽ



ബത്തേരി    സമാജ്‌വാദി പാർടി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട്‌ പ്രവർത്തകർ ഒന്നടങ്കം ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.     ദേശീയ രാഷ്‌ട്രീയത്തിൽ സമാജ്‌വാദി പാർടിയുടെ പ്രസക്തി നഷ്ടപ്പെട്ടതായും സംസ്ഥാനത്ത്‌ ഇടതു മതേതര പ്രസ്ഥാനങ്ങൾ ശക്തിപ്പെടേണ്ടതും കണക്കിലെടുത്താണ്‌ രാജിവച്ച്‌ ജനാധിപത്യ കേരള കോൺഗ്രസിൽ ചേരുന്നത്‌.    വാർത്താസമ്മേളനത്തിൽ കെ എ പ്രസാദ്‌കുമാർ, റോജി കുര്യൻ, ജി അനിൽകുമാർ, എ പി കുര്യാക്കോസ്‌, എം പി പീറ്റർ, അഡ്വ. വി കെ സജി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News