അയ്‌ ‘മനം’നിറഞ്ഞ്‌ ടൂറിസം ഗ്രാമം



 കോട്ടയം കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അയ്മനത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച വേദിയിലായിരുന്നു പ്രഖ്യാപനം. ഇതോടെ കുമരകത്തിന് പിന്നാലെ അയ്മനവും ലോക ഉത്തരവാദിത്ത ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുകയാണ്. പ്രഖ്യാപന ചടങ്ങിനൊപ്പം അയ്മനം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഭാഗമായ 14 യൂണിറ്റുകളുടെ ഉദ്ഘാടനവും അയ്മനത്തെ കൾച്ചറൽ എക്സ്പീരിയൻസ് പാക്കേജുകളുടെ പ്രഖ്യാപനവും ണ്ടാംഘട്ട പരിശീലന പരിപാടിയുടെ ഉദ്‌ഘാടനവും നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. കുട്ടനാട് പാക്കേജ്‌ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കും ഉത്തരവാദിത്ത ടൂറിസം മിഷൻ വ്യാപിപ്പിക്കുമെന്ന്‌ കടകംപള്ളി പ്രഖ്യാപിച്ചു.  കെ സുരേഷ് കുറുപ്പ് എംഎൽഎ മുഖ്യാതിഥിയായി. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയക്ടർ ബാലകിരൺ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ്‌  എ കെ ആലിച്ചൻ, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോർഡിനേറ്റർ  കെ രൂപേഷ് കുമാർ എന്നിവർ സംസാരിച്ചു.    ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ അംഗീകാരം അയ്മനം പഞ്ചായത്ത് ടൂറിസം മേഖലയിൽ നടത്തിയ ജനകീയ കൂട്ടായ്മയ്ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം കൂടിയാണിത്. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ സമ്പൂർണമായി പഞ്ചായത്തിന്റെ പദ്ധതികളായി സംയോജിപ്പിച്ച് പ്രവർത്തിക്കുക എന്നതാണ് മാതൃക ഉത്തരവാദിത്ത ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം പ്രാവർത്തിക മാക്കിയത്. സംസ്ഥാനത്ത്  എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി വിജയിപ്പിച്ച ആദ്യ പഞ്ചായത്താണിത്‌.   അന്തരാഷ്ട്ര ടൂറിസം കേന്ദ്രമായി അയ്മനത്തെ ഉയർത്താനുള്ള നടപടി ഉത്തരവാദിത്ത ടൂറിസം മിഷൻ നേത്യത്വത്തിൽ സർക്കാർ ആരംഭിച്ചു. സ്‌പെഷ്യൽ ടൂറിസം ഗ്രാമസഭയാണ്‌ ടൂറിസം പദ്ധതികൾ രൂപീകരിച്ചത്.  ചീപ്പുങ്കൽ ഹൗസ്ബോട്ട് ജെട്ടി നിർമാണ പദ്ധതിയും വലിയമടക്കുഴി പദ്ധതിയും ഇതിൽ ഉൾപ്പെടും. രണ്ടിനും സർക്കാർ ഭരണാനുമതി നൽകി. രണ്ട്ഘട്ടമായി 1000 പേർക്ക് തൊഴിൽ പരിശീലനം, വിവിധങ്ങളായ 118 സംരഭങ്ങൾ പ്രവർത്തന സജ്ജമായി. 14 യൂണിറ്റുകൾ പ്രവർത്തനോദ്‌ഘാടനം  നടന്നു. പരിസ്ഥിതി സൗഹൃദ ടൂർ പാക്കേജുകൾ, വില്ലേജ് വാക്ക്, പാഡി ഫീൽഡ് വാക്ക് പദ്ധതികൾ, സൈക്കിൾ ടൂർ പാക്കേജുകൾ എന്നിവയും ആരംഭിച്ചു. ഉത്തരവാദിത്ത ടൂറിസം ഗ്രാമം എന്നതിന്റെ ഭാഗമായി ഹൗസ് ബോട്ടുകൾ, ശിക്കാരകൾ, മോട്ടോർ ബോട്ടുകൾ എന്നിവയും റിസോർട്ടുകളും പ്ലാസ്റ്റിക് വിമുക്തമാക്കി. Read on deshabhimani.com

Related News