എം വാമനനെ അനുസ്‌മരിച്ചു



ഒറ്റപ്പാലം കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാവ് എം വാമനനെ സിപിഐ എം അനുസ്മരിച്ചു. ഒറ്റപ്പാലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.  ജില്ലാ കമ്മിറ്റി അംഗം കെ സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ എസ് അജയകുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ സി വിജയൻ, ഇ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലം ഏരിയയിലെ 13 ലോക്കൽ കമ്മിറ്റികളിലും അനുസ്മരണ പ്രഭാഷണം, പതാക ഉയർത്തൽ, പ്രഭാതഭേരി എന്നിവ നടന്നു.   വാണിയംകുളം ലോക്കൽ കമ്മിറ്റി നടത്തിയ അനുസ്‌മരണയോഗം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ലോക്കൽ സെക്രട്ടറി കെ പി സുധീർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുരേഷ്, എം ആർ മുരളി, എം വാമനന്റെ മകൻ എം എം നാരായണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഭാസ്കരൻ, കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു.  എം പ്രദീപ് സ്വാഗതവും ഡി ശങ്കരനാരായണൻ നന്ദിയും  പറഞ്ഞു.  ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നതിന്റെ ലോക്കൽതല ഉദ്ഘാടനവും സി കെ രാജേന്ദ്രൻ നിർവഹിച്ചു. Read on deshabhimani.com

Related News